അജ്പാക് കെ. എസ്.ഏ. സി വോളിബോൾ ടൂർണമെന്റ്.

0
32
കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ,  (AJPAK) കുവൈറ്റും കേരള സ്പോർട്സ് & ആർട്സ് ക്ലബ് (KSAC) അബ്ബാസ്സിയയും  സംയുകതമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 18 നവംബർ 2022 വെള്ളിയാഴ്ച അബ്ബാസ്സിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ  ഗ്രൗണ്ടിൽ ആയിരിക്കും കളി  നടക്കുക  എന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ  വിജയത്തിനായി കൂടിയ  ആലോചന  യോഗത്തിൽ അജ്പാക്  ഭാരവാഹികളായ രാജീവ്‌ നടുവിലെമുറി, ബിനോയ്‌ ചന്ദ്രൻ, കുര്യൻ  തോമസ്, അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ലിബു പായിപ്പാടാൻ, രാഹുൽ ദേവ്, ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ, ശശി  വലിയകുളങ്ങര എന്നിവരും കെ എസ് ഏ സി ഭാരവാഹികളായ പ്രദീപ് ജോസഫ്, ഷിജോ തോമസ്, വിനോദ് ജോസ്, ജോസഫ്  ചാക്കോ, ആൽബിൻ ജോസഫ്, ടോണി ജോസഫ് എന്നിവരടങ്ങുന്ന വിവിധ  കമ്മറ്റികൾ നിലവിൽ  വന്നു..
കൂടുതൽ  വിവരങ്ങൾക്ക് ബന്ധപ്പെടുക. അനിൽ വള്ളികുന്നം ഫോൺ : 99763871, പ്രദീപ് ജോസഫ് ഫോൺ.97949456