അജ്പാക് ട്രാവൻകൂർ നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് ആവേശഭരിതമായി.

0
23

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജ്പാക്) ന്റെ നേത്രത്വത്തിൽ അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമി കോർട്ടിൽ 2022 ഡിസംബർ 2ന് നെടുമുടി വേണു സ്മാരക എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഷട്ടിൽ ടൂർണമെന്റ് (സീസൺ 2) നടന്നു. കായിക രംഗത്ത് അജ്പാക് നടത്തുന്ന മൂന്നാമത്തെ ടൂർണമെന്റിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറ്റിമുപ്പത് ടീമുകളാണ് മത്സരിച്ചത്. പത്തു കോർട്ടുകളിലായി രണ്ട് ദിവസമായി നടന്നമത്സരത്തിൽ
ഇൻട്രാ ആലപ്പുഴ, ബിഗിനേഴ്‌സ് , ലോവർ ഇന്റർ മീഡിയറ്റ്, ഇന്റർമീഡിയറ്റ്, എബൗവ് ഫോർട്ടി, അഡ്വാൻസ് എന്നി വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.
എല്ലാ വിഭാഗത്തിലും വിജയിച്ച ടീമിന് എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു .
പ്രസിഡന്റ്‌
രാജീവ്‌ നടുവിലെമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാബു പനമ്പള്ളി , ബിനോയ് ചന്ദ്രൻ, കുര്യൻ തോമസ് , മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, ബിജു ജോർജ്, അശോകൻ വെണ്മണി, അലക്സ്‌ കോശി, പ്രദീപ് ജോസഫ്, ഷിജോ തോമസ്, വിനോദ് ജോസ് എന്നിവർ സംസാരിച്ചു.
ഹരി പത്തിയൂർ, മനോജ്‌ പരിമണം, ശശി വലിയകുളങ്ങര, സുമേഷ് കൃഷ്ണൻ, അജി ഈപ്പൻ , ജോൺ കൊല്ലകടവ്, സുരേഷ് വരിക്കോലിൽ, അനിത അനിൽ, ആനി മാത്യു എന്നിവർ നേതൃത്വം നൽകി.
അജ്പാക് സ്പോർട്സ് വിങ് ജനറൽ കൺവീനർ ലിബു പായിപ്പാട് സ്വാഗതം പറഞ്ഞ യോഗത്തിൽ രാഹുൽ ദേവ് നന്ദി രേഖപ്പെടുത്തി.

അഡ്വാൻസ് വിഭാഗത്തിൽ ടോണി, നസീബ് (ഒന്നാം സ്ഥാനം)
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് സനൂജ് , റിനു വര്ഗീസ് (ഒന്നാം സ്ഥാനം )
ലോവർ ഇന്റർമീഡിയറ്റ് അബ്ദുൽ ഹസ്സൻ സെയിദ് സിറാജ്, സോദിഖ് ഹമീദ് (ഒന്നാം സ്ഥാനം)
എബൗവ് ഫോർട്ടി വിഭാഗത്തിൽ തോമസ് കുന്നിൽ, ജോബി മാത്യു (ഒന്നാം സ്ഥാനം )
ഇന്റർ ആലപ്പുഴ വിഭാഗത്തിൽ പ്രകാശ് മുട്ടേൽ, അജിൻ (ഒന്നാം സ്ഥാനം)
ബിഗനേഴ്‌സ് വിഭാഗത്തിൽ കോശി മാത്യു, ടോണി ജോർജ് (ഒന്നാം സ്ഥാനം) എന്നിവർ വിജയികളായി.

വിജയികളായ എല്ലാ ടീമുകൾക്കും ക്യാഷ് അവാർഡും, ട്രോഫിയും നൽകി.
ആയിരക്കണക്കിന് കായികപ്രേമികൾക്കു ആവേശമുണർത്തി മത്സരങ്ങൾ വൈകിട്ട് പത്തുമണിയോടെ അവസാനിച്ചു.