അഞ്ചാമത്തെ റിങ് റോഡ് ടണൽ മാർച്ചോടെ തുറക്കും

0
8

കുവൈറ്റ്‌ സിറ്റി : പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ഈ വരുന്ന മാർച്ചിൽ അഞ്ചാമത്തെ റിംഗ് റോഡ് ടണൽ തുറക്കാൻ ഒരുങ്ങുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരിദ റിപ്പോർട്ട് ചെയ്തു. അഞ്ചാമത്തെ റിംഗ് റോഡ് വികസന പദ്ധതി പൂർത്തിയാകുന്നത് ഗതാഗതം മെച്ചപ്പെടുത്തുകയും ചുറ്റുമുള്ള പ്രദേശങ്ങളായ അൽ സിദ്ദിഖ്, അൽ സലാം, ഹത്തീൻ, സുറ, കോർത്തൂബ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യും.