അഞ്ച് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഓഫീസുകൾ അടച്ചുപൂട്ടി

0
24

കുവൈത്ത് സിറ്റി: ഹവല്ലിയിലെ അഞ്ച് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഓഫീസുകൾ വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. റെഗുലേറ്ററി തീരുമാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. ഈ ഓഫീസുകൾ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കെ-നെറ്റ് കാർഡ് പേയ്‌മെൻ്റ് മെഷീനുകൾ ഉപയോഗിക്കുന്നതിന് പകരം ഉയർന്ന വില ഈടാക്കുകയും പണo മാത്രം സ്വീകരിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. റിക്രൂട്ട്‌മെൻ്റ് ഓഫീസുകൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ പരിശോധന തുടരുകയാണ്.