അടിയന്തര ഘട്ടത്തിൽ കോവിഡ് രോഗികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കുവൈത്തിൽ അനുമതി

0
32

കുവൈത്ത് സിറ്റി:അടിയന്തര സാഹചര്യങ്ങളിൽ കുവൈത്തിൽ കോവിഡ് രോഗികൾക്ക് ഫൈസർ-ബയോടെക് വാക്സിൻ ഉപയോഗിക്കാൻ അനുമതി. വാക്സിൻ വിലയിരുത്തുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി മെഡിസിൻ രജിസ്ട്രേഷൻ വകുപ്പും പൊതുജനാരോഗ്യ വകുപ്പും ഒന്നിച്ചുള്ള സംയുക്ത സമിതിയാണ് വാക്സിൻ്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വാക്‌സിൻ്റെ സുരക്ഷയും ഗുണനിലവാരവും സമഗ്രമായി അവലോകനം ചെയ്തതിനെ തുടർന്നാണ് സമിതിയുടെ തീരുമാനമെന്ന് ഫാർമസ്യൂട്ടിക്കൽ ആന്റ് ഫുഡ് സൂപ്പർവിഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പ്രസ്താവനയിൽ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളും സമിതി അവലോകനം ചെയ്തിതിരുന്നു.യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡി‌എ) കഴിഞ്ഞ ദിവസമാണ് ഫിസർ-ബയോ‌ടെക് വാക്സിൻറെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയത്.