അടുത്ത പ്രധാന മന്ത്രി നിതീഷ് കുമാറോ ?

0
56
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മീംമ്സുകളിൽ ഒന്ന്

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ’ആപ്കി ബാർ 400 പാർ’ എന്ന അവകാശവാദത്തേക്കാള്‍ വളരെ പിന്നിലാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ എന്നതിനാല്‍ അധികാരത്തിലേറുന്ന അടുത്ത സർക്കാറിൽ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ സഖ്യം രാജ്യത്തുടനീളം ഒരു വലിയ ശക്തിയായി മാറുമ്പോൾ നിർണായക നിമിഷങ്ങളിൽ പക്ഷം മാറി ചരിത്രമുള്ള നിതീഷ് കുമാർ നിർണായക പങ്ക് വഹിച്ചേക്കാം. എന്നിരുന്നാലും, ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധ്യതയില്ലാത്തതിനാൽ നിതീഷ് കുമാറിനെ കളിയാക്കാനുള്ള ഈ അവസരം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പാഴാക്കുന്നില്ല.
പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താൽ ജെഡിയു നേതാവ് വീണ്ടും കളം മാറുകയും രാഹുൽ ഗാന്ധിയുടെ കോൺഗ്രസുമായി ഹസ്തദാനം നടത്തുകയും ചെയ്യുമെന്ന സാധ്യത പലരും തള്ളിക്കളയുന്നില്ല. ഇത് സമൂഹ മാധ്യമങ്ങളിൽ തമാശ രൂപേണയുള്ള മീംമ്സുകളും കമൻ്റുകളും പ്രചരിക്കുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.