അടുത്ത വ്യാഴാഴ്ച വരെ തണുത്ത കാലാവസ്ഥ തുടരും

0
14

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഈ ആഴ്ചയും തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയത്തും രാത്രിയിലും തണുപ്പ് കാലാവസ്ഥയായിരിക്കും. കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ മഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്. ഉയർന്ന മർദ്ദ സംവിധാനത്തിന്‍റെ സ്വാധീനത്തിലാണ് രാജ്യമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധേരാർ അൽ-അലി പറഞ്ഞു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റാണ് തണുത്ത കാലാവസ്ഥക്ക് കാരണം. കാർഷിക മേഖലകളിൽ മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.