അഡ്വ. ജോർജ് തോമസിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

0
30

ഹൃസ്വസന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോർജ് തോമസിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
അബ്ബാസിയ, പോപ്പിൻസ് ഹാളിൽ വെച്ച് ഒഐസിസി നാഷണൽ, ജില്ലാ നേതാക്കൾ പങ്കെടുത്ത ചടങ്ങ് ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് ഉദ്ഘാടനം ചെയ്തു. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.

ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര,സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല,ജോസ് നൈനാൻ, വിവിധ ജില്ലാ നേതാക്കളായ വിധു കുമാർ,അക്ബർ വയനാട്,ബൈജു ഇടുക്കി,ജലീൽ തൃപ്രയാർ, റസാഖ് ചെറുതുരുത്തി,റിജോ കോശി,ബത്താർ വൈക്കം,ഇസ്മായിൽ കൂനത്തിൽ, ശിവൻ കുട്ടി,ഷബീർ റാഹത് മൻസിൽ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ കക്ഷികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്രിവർണ്ണ പതാകയ്ക്ക് പിന്നിൽ അണിനിരന്ന് വർഗ്ഗീയ ഫാസിസ്റ്റു ശക്തികളെ തുരത്താനും അത് വഴി നമ്മുടെ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും അഭങ്കുരം ഇന്ത്യയുടെ മണ്ണിൽ നിലനിർത്തുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സഹായിക്കണമെന്നും മറുപടി പ്രസംഗത്തിൽ അഡ്വ.ജോർജ് തോമസ് പറഞ്ഞു. തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അഡ്വ.ജോർജ് തോമസിന് കൈമാറി.

അബ്ദുൽ റഹ്മാൻ പുഞ്ചിരി,ബാബു പനമ്പള്ളി,ആലപ്പുഴ ജില്ലാ സെക്രട്ടറി ജോൺസി സാമുവേൽ,ആലപ്പുഴ ജില്ലാ യൂത്ത് വിങ് ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ,ഹരി പത്തിയൂർ, കുര്യൻ തോമസ്, ജോൺ തോമസ്, വിജോ പി തോമസ്, തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി. ഒഐസിസി ആലപ്പുഴ യൂത്ത് വിങ് പ്രസിഡന്റ് മനോജ് റോയ് യോഗത്തിനു നന്ദി പറഞ്ഞു.