അണ്ടോണി സ്വദേശി ഹുസൈൻ കുട്ടി (49) കുവൈത്തിൽ നിര്യാതനായി

0
29
താമരശ്ശേരി അണ്ടോണി സ്വദേശി പരേതനായ പുള്ളേരക്കുന്ന് ഇബ്രാഹിമിന്റെ മകൻ ഹുസൈൻ കുട്ടി (49) കുവൈത്തിൽ താമസ സ്ഥലത്ത് വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. സ്വകാര്യ കച്ചവട സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. പാത്തുമ്മയാണ് മാതാവ്. ഭാര്യ നസീറ, മക്കൾ: റഫ്ന , റൈഷാഫ്, റഫീഖ് . സഹോദരങ്ങൾ: അഷ്റഫ് (കുവൈത്ത്), ഫൈസൽ,  സുലൈഖ. മയ്യിത്ത് നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ  കുവൈത്ത് കെ . എം. സി. സി. നേതാക്കളായ ഹാരിസ് വള്ളിയോത്ത്,  ഷാഫി കൊല്ലം തുടങ്ങിയവരുടേ  നേതൃത്വത്തിൽ നടന്നുവരുന്നു.