ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഡൽഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയായാണ് അതീഷി ചുമതലയേൽക്കുന്നത്. കെജ് രിവാൾ മന്ത്രി സഭയിൽ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം എത്തുന്ന മൂന്നാം വനിതാ മുഖ്യമന്ത്രിയാണിവർ. ആം ആദ്മി പാർട്ടിയുടെ സ്ഥപക നേതാക്കളിലൊരാളാണിവർ. കൂടാതെ അരവിന്ദ് കെജ്രിവാൾ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുമെന്നും ആം ആദ്മി പാർട്ടി. എക്സ് പോസ്റ്റിലൂടെയാണ് ആപ്പിന്റെ പ്രസ്താവന.