അദിതി റാവു ഹൈദരിയും സിദ്ധാർഥും വിവാഹിതരായി.

0
59

നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹിതരായി. തെലങ്കാനയിലെ വനപർത്ഥിയിലെ ശ്രീരംഗപുരത്തെ 400 വർഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളുടെ ഫോട്ടോകൾ പങ്കുവച്ചു കൊണ്ട് അദിതിയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ പ്രൊപ്പോസൽ ചിത്രങ്ങളും അദിതിയും സിദ്ധാർഥും പങ്കുവെച്ചിരുന്നു. 2021-ൽ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റിൽ നിന്നാണ് പ്രണയം തുടങ്ങുന്നത്. ഇരുവരും രണ്ടാം വിവാഹത്തിനാണ് ഒരുങ്ങുന്നത്. 2003-ൽ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്നയെ സിദ്ധാർഥ് വിവാഹം ചെയ്തിരുന്നു. 2007-ൽ ഇരുവരും വിവാഹമോചിതരായി. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. തന്റെ 23-ാം വയസിലാണ് അദിതി, സത്യദീപിനെ വിവാഹം ചെയ്യുന്നത്. നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.