അനധികൃതമായി കടത്താൻ ശ്രമിച്ച പുരാവസ്തുക്കൾ കസ്റ്റംസ് പിടികൂടി

0
23

കുവൈത്ത് സിറ്റി: കുവൈത്ത് എയർ കസ്റ്റംസ് വകുപ്പ് അനധികൃതമായി കടത്താൻ ശ്രമിച്ച പുരാവസ്തുക്കൾ പിടികൂടി. പിടിച്ചെടുത്ത പുരാവസ്തുക്കൾ ദേശീയ സാംസ്കാരിക കൗൺസിലിന് കൈമാറി. പുരാതനവസ്തുക്കൾ യഥാർത്ഥമോ വ്യാജമാണോ എന്ന് പരിശോധിക്കുന്നതിനും ഇവ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിനു വേണ്ടിയാണിത്.
അജ്ഞാത ഷിപ്പിംഗ് കമ്പനി വഴി ചൈനയിൽ നിന്നുള്ള ഒരു പാർസലിലാണ് പുരാവസ്തുക്കൾ അയച്ചത്. ഇവ ചൈനയിൽ നിന്ന് അയച്ചതാണോ അതോ ചൈന ഒരു ട്രാൻസിറ്റ് പോയിന്റായി മാത്രം ഉപയോഗിച്ചതാണോ എന്ന് വ്യക്തമല്ല. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനത്തെ കസ്റ്റംസ് അഫയേഴ്‌സ് ആൻറ് പോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് അഭിനന്ദിച്ചു.കഴിഞ്ഞ നവംബർ അവസാനം, ഫറോവോ കാലഘട്ടത്തിലേതെന്ന് സംശയിക്കുന്ന പുരാവസ്തു കഷണങ്ങൾ കുവൈറ്റ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഈജിപ്തിൽ നിന്നാണ് ഇവ അയച്ചിരുന്നത്.