അനധികൃതമായി കുവൈറ്റ് പൗരത്വം നേടിയത് 70 സിറിയക്കാർ

0
34

കുവൈത്ത് സിറ്റി: അനധികൃതമായി കുവൈറ്റ് പൗരത്വം നേടിയ സിറിയൻ വംശജരായ എഴുപതോളം പേരെ കുവൈത്ത് അധികൃതർ കണ്ടെത്തി. നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, 1990-ലെ ഇറാഖ് അധിനിവേശത്തിന് മുമ്പ് മരിച്ച കുവൈറ്റ് പൗരന്മാരുടെ ഫയലുകളിലാണ് ഈ വ്യക്തികൾ പൗരത്വം നേടിയതായി കണ്ടെത്തിയത്. നിലവിൽ കുവൈറ്റ് പൗരത്വമുള്ള മക്കളും കൊച്ചുമക്കളും ഉൾപ്പെടെയുള്ള അവരുടെ പിൻഗാമികളിലേക്കും ഈ വ്യാജരേഖ വ്യാപിച്ചിരിക്കുന്നു. പണം നൽകിയാണ് വ്യാജരേഖകൾ നിർമിച്ചത്.