അനധികൃതമായി നഴ്സറി നടത്തിയതിന് പ്രവാസിക്ക് പിഴ

0
31

കുവൈത്ത് സിറ്റി: വാടക അപ്പാർട്ട്മെന്റിൽ അനധികൃതമായി നഴ്സറി നടത്തിയതിന് പ്രവാസിക്ക് പിഴ ചുമത്തി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. 7000 ദിനാറാണ് ചുമത്തിയിരിക്കുന്നത്. അനധികൃതമായി പ്രവാസി തൊഴിലാളികളെ നിയമിച്ചതിനും ലൈസൻസില്ലാത്ത നഴ്സറി പ്രവർത്തിപ്പിച്ചതിനുമാണ് പിഴ. വാടക അപ്പാർട്ട്മെന്റ് നഴ്സറിയായി ഉപയോഗിക്കുന്നതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്.