അനധികൃത ബാച്ചിലർ ഹൗസിങ്: അഞ്ച് പ്രോപ്പർട്ടികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു

0
31

കുവൈത്ത് സിറ്റി: അനധികൃതമായ ബാച്ചിലർ ഹൗസിങ്ങിനെ തുടർന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഫിർദൗസിലെയും ആൻഡലസിലെയും അഞ്ച് പ്രോപ്പർട്ടികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചു. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ഫീൽഡ് പരിശോധനയിൽ ഇവ പ്രാദേശിക ചട്ടങ്ങൾ ലംഘിച്ച് ബാച്ചിലർമാരെ പാർപ്പിക്കുന്ന വസ്തുവകകളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.