കുവൈത്ത് സിറ്റി: കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ ജനറൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ റെയ്ഡുകളുടെ ഫലമായി അനധികൃത വ്യാപാരത്തിൽ ഏർപ്പെട്ടതിന് ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള 17 വ്യക്തികളെ അറസ്റ്റ് ചെയ്തു. 1,284 കുപ്പി ലഹരി പാനീയങ്ങൾ അധികൃതർ കണ്ടുകെട്ടി. 100,000 കുവൈറ്റ് ദിനാർ വിപണി മൂല്യം ഇതിന് കണക്കാക്കുന്നു. പിടികൂടിയ പ്രതികളെയും കണ്ടുകെട്ടിയ വസ്തുക്കളും തുടർ നിയമനടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾസ് പ്രോസിക്യൂഷന് കൈമാറി .