അനാശാസ്യം; നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രം: കുവൈറ്റിൽ പ്രവാസികളായ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

0
28

കുവൈറ്റ്: അനാശാസ്യ പ്രവർത്തനങ്ങളിലേര്‍പ്പെട്ട രണ്ട് സ്ത്രീകൾ കുവൈറ്റിൽ അറസ്റ്റിൽ. ഇതിലൊരാളുടെ മൂന്നു വയസുകാരിയായ മകളും ഒപ്പമുണ്ടായിരുന്നു. ഫർവാനിയ മേഖലയിൽ സാധാരണയായി നടത്തി വരുന്ന പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ രാജ്യത്ത് അനധികൃതമായി താമസിച്ചു വന്നിരുന്ന സ്ത്രീകൾ പിടിയിലായത്. ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷൻ അനുമതിയോടെ യുവതികളുടെ ഫ്ലാറ്റിൽ നടത്തിയ തെരച്ചിലിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

ഇവരുടെ അപാർട്മെന്റിൽ മറ്റ് രണ്ട് സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നു. ഇവർ സ്പോൺസർമാരിൽ നിന്നും ഒളിച്ചോടിയതാണെന്നാണ് കരുതപ്പെടുന്നത്. ‌പണം വാങ്ങി ഗർഭച്ഛിദ്രം നടത്താൻ ഇവര്‍ കൂട്ടുനിന്നെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ മുറിയിൽ നിന്ന് സംരക്ഷിച്ച് വച്ചിരിക്കുന്ന നിലയിൽ ഭ്രൂണവും അബോര്‍ഷൻ നടത്താൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കണ്ടെടുത്ത ഭ്രൂണം ഫോറൻസിക് പരിശോധനയ്ക്കായും അയച്ചിട്ടുണ്ട്.