അനിൽ പി. നെടുമങ്ങാട് മുങ്ങി മരിച്ചു

0
25

സിനിമാ നടൻ അനിൽ പി. നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു. 48 വയസ്സായിരുന്നു. സിനിമാ ചിത്രീകരണത്തിനായാണ് തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ്ങ് ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. നാടക സിനിമാ ടെലിവിഷൻ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.