കുവൈത്ത് സിറ്റി: ഷോപ്പിംഗ് മാളിൽ വെച്ച് സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിന് ഒരു അറബ് പ്രവാസിയെ ഹവല്ലി ഗവർണറേറ്റിലെ അധികാരികൾ പിടികൂടി. ഇരകളിലൊരാൾ നൽകിയ ഔപചാരിക പരാതിയിയെ തുടർന്നാണ് നടപടി. ഷോപ്പിംഗ് മാളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.