അനുമതിയില്ലാതെ പണം പിരിച്ചതിന് ഈജിപ്‌ഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി: ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ സംഭാവനയായി പണം പിരിച്ച ഈജിപ്ഷ്യൻ പ്രവാസിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പണം പിരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കൂടുതൽ അന്വേഷണത്തിൽ താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ഇയാൾ ലംഘിച്ചതായും കണ്ടെത്തി. ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.