അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു  

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈറ്റും (MMME Kuwait), ബ്ലഡ് ഡോണേർസ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ വനിതാ വിഭാഗമായ ഏഞ്ചൽസ് വിങ്ങും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ കോർപ്പറേറ്റ് പാർട്ണർ ആയ ബിഇസി എക്സ്ചേഞ്ച്, ബദർ അൽ സമാ മെഡിക്കൽ സെന്റർ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 2022 മാർച്ച് 12 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ ഏഴ്  മണി വരെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ചാണ് രക്തദാന ക്യാമ്പ് നടത്തിയത്.രക്തദാനത്തേക്കുറിച്ചു സ്ത്രീകളുടെ ഇടയിൽ നിലനിൽക്കുന്ന പല തെറ്റിദ്ധാരണകളും നീക്കി അവരെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു തുടക്കമായി നടത്തിയ രക്തദാന ക്യാമ്പിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും, 50-ൽ പരം ആളുകൾ പങ്കാളികളായി.രക്തദാനത്തിനായി 20-ൽ പരം സ്ത്രീകൾ കടന്നു വന്നത് തങ്ങളുടെ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ അംഗീകാരമായി കരുതുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം Dr . ജസ്‌ല റിയാസ് , MMME അഡ്മിൻ പാനൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. അമീറ ഹവാസ് MMME, അമ്പിളി രാഗേഷ് MMME, യമുന  രഘുബാൽ BDK, ലേഖ ശ്യാം BDK എന്നിവർ ആശംസകൾ അർപ്പിച്ചു. ലിനി ജോയി BDK സ്വാഗതവും,  സഫിയ MMME നന്ദിയും അറിയിച്ചു.
ബിഡികെ പ്രവർത്തകർ  യമുന രഘുബാൽ, ലിനി ജോയി, സോഫി രാജൻ എന്നിവർ  പരിപാടികൾ ഏകോപിപ്പിച്ചു.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.