അന്തർജില്ലാ ടൂർണമെന്റില്‍ കണ്ണൂരും മാസ്റ്റേഴ്സ് ജില്ലാ ടൂർണമെന്റില്‍  തൃശൂർ ചാമ്പ്യന്മാരായി.

0
23
മിശ്രിഫ് :  കെഫാക് അന്തർജില്ലാ ടൂർണമെന്റില്‍  കണ്ണൂർ ചാമ്പ്യന്മാരായി. ഒമ്പത് ജില്ലകൾ പങ്കെടുത്ത അന്തർജില്ലാ ടൂർണമെന്റിൽ എതിരില്ലാത്ത രണ്ടു ഗോളിന് തൃശൂരിനെ തോൽപ്പിച്ചാണ്  കണ്ണൂർ കിരീടം നേടിയത്. തിങ്ങി നിറഞ്ഞ ഗാലറിയിൽ ആവേശം നിറഞ്ഞ ഫൈനലിൽ കണ്ണൂരിനു വേണ്ടി മഷൂഖും , സൂദും ഓരോഗോൾ വീതം നേടി.ടൂർണമെന്റിലെ മികച്ച താരമായി റിതേഷിനേയും  (ത്രിശൂർ) , മികച്ച ഗോൾ കീപ്പറായി  ഹേമന്തിനേയും (കണ്ണൂർ),  മികച്ച ഡിഫെന്‍ററായി  കബീറിനേയും (കണ്ണൂർ ),  ടോപ് സ്കോറായി  ജിനീഷ് കുട്ടാപ്പുനേയും (പാലക്കാട്  ) ഫെയർ പ്ലേയ് ടീമിനുള്ള കപ്പ് തിരുവനന്തപുരത്തിനും സമ്മാനിച്ചു. ഗോൾരഹിത സമനിലയിലായ ലൂസേഴ്‌സ് ഫൈനൽ ഷൂട്ട് ഔട്ടിൽ തിരുവനന്തപുരത്തിനേ തോൽപ്പിച്ച് കോഴിക്കോട് മൂന്നാം സ്ഥാനം നേടി. വെറ്ററന്‍സ് താരങ്ങള്‍  അണിനിരന്ന  മാസ്റ്റേഴ്സ് ജില്ലാ ടൂർണമെന്റില്‍ മലപ്പുറത്തെ തോൽപ്പിച്ച് തൃശൂർ ചാമ്പ്യന്മാരായി. ആവേശം നിറഞ്ഞ മാസ്റ്റേഴ്സ് ഫൈനൽ ഗോൾരഹിത സമനിലയിലായതിനെ തുടര്‍ന്ന്  ഷൂട്ട് ഔട്ടിലാണ് വിജയികളെ നിശ്ചയിച്ചത്.
മാസ്റ്റേഴ്സ് ജില്ലാ ടൂർണമെന്റില്‍   മികച്ച താരമായി സാജൻ (ത്രിശൂർ), മികച്ച ഗോൾ കീപ്പറായി  ഷാജഹാൻ (ത്രിശൂർ), മികച്ച ഡിഫെന്‍ററായി  ജമീർ (മലപ്പുറം ),  ടോപ് സ്കോറായി  പ്രിൻസ് (എറണാംകുളം  ) എന്നീവരേയും  ഫെയർ പ്ലേയ് ടീമിനുള്ള കപ്പ് എറണാംകുളവും   ഏറ്റു വാങ്ങി.  എതിരില്ലാത്ത രണ്ട് ഗോളിന് എറണാംകുളത്തെ  തോൽപ്പിച്ച് കോഴിക്കോട് മൂന്നാം സ്ഥാനം നേടി.
കുവൈറ്റ് ദേശിയ ടീം താരവും ഖദ്‌സിയ ക്ലബ്ബിന്റെ മിഡ്ഫീൽഡറുമായ  സാലിഹ് അൽ ശൈഖും   , കുവൈറ്റ് ടീം കോർഡിനേറ്റർ  ഹമ്മാഷും ടീമുകളെ പരിചയപ്പെട്ടു.  സത്താർകുന്നിൽ , കെഫാക് പ്രസിഡന്റ ടി വി സിദ്ധിഖ്  , സെക്രട്ടറി  വി സ് നജീബ്  മറ്റു കേഫാക് ഭാരവാഹികളും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.