അപകടകരമാം വിധം ജെറ്റ് സ്കീസ് ​​പ്രവർത്തിപ്പിച്ചവർ അറസ്റ്റിൽ

0
30

കുവൈത്ത് സിറ്റി : അശ്രദ്ധമായി ജെറ്റ് സ്കീസ് ​​പ്രവർത്തിപ്പിച്ച രണ്ട് പേരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. കടൽ തീരത്ത് എത്തുന്നവരെ കൂടി അപകടത്തിലാക്കും വിധത്തിൽ ജെറ്റ് സ്കീസ് ചെയ്യുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. അറസ്റ്റിലായവർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതായി അധികൃതർ പറഞ്ഞു.