അപകടകരമായ ഡ്രൈവിംഗ്; നാല് ഡ്രൈവർമാർ അറസ്റ്റിൽ

0
50
driving on highway

കുവൈത്ത് സിറ്റി: അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് നാല് ഡ്രൈവർമാരെ പിടികൂടി. പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് എന്നിവരുടെ നിർദേശപ്രകാരം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗമാണ് ഇവരെ പിടികൂടിയത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അൽ-ഷാബ് പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് ഗാരേജിലേക്ക് മാറ്റി. നാല് പേർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.