അബദ്ധത്തിൽ സംഭവിച്ച മഹത്തായ കണ്ടുപിടിത്തങ്ങളുടെ കഥ

കടപ്പാട് : ആർ.ജെ.രാഹുൽ

0
46

വർഷം 1856. ഈസ്‌റ്റർ അവധിക്ക് ലണ്ടനിലെ തൻ്റെ വീട്ടിൽ എത്തിയതാണ് ആ വിദ്യാർഥി. അവധിക്കാലമാണെങ്കിലും അവൻ വീട്ടിലെ പരീക്ഷണശാലയിൽത്തന്നെ സമയം ചെലവഴിച്ചു. മലേറിയയ്ക്കുള്ള ക്വി നിൻ എന്ന മരുന്ന് കൃത്രിമമായി നിർമ്മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അനിലിൻ എന്ന സംയുക്‌തത്തിൽ നടത്തിയ ചില പരീക്ഷണങ്ങൾക്കിടയിൽ നല്ല പർപ്പിൾ നിറമുള്ള ഒരു വസ്‌തു ഉണ്ടായി. ചിത്രരചനയിലും ഫോട്ടോഗ്രാഹിയിലും ഒക്കെ താൽപര്യമു ണ്ടായിരുന്ന ആ യുവഗവേഷകൻ ആ ‘നിറമുള്ള അബദ്ധത്തിൽ’ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ചായം ഉപയോഗിച്ച് നിറം നൽകിയ പട്ടുതുണികളൊക്കെ പല തവണ അലക്കിയും വെയിലത്തിട്ടും നോക്കി. നിറം മങ്ങിയില്ല! പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ചായങ്ങൾ മാത്രം ഉപയോഗിച്ച് വസ്ത്രങ്ങൾക്ക് നിറം നൽകിയിരുന്ന അക്കാലത്ത് ഈ കണ്ടുപിടി ത്തത്തിന് വൻ ഡിമാൻഡ് ഉണ്ടായിരുന്നു. വില്യം ഹെൻറി പെർക്കിൻ എന്നായിരുന്നു കൃത്രിമച്ചായം നിർമ്മിച്ച ആ ഗവേഷകൻ്റെ പേര്. പേറ്റന്റ്റ് എടുക്കാൻ അപേക്ഷ നൽകുന്ന സമയ ത്ത് വെറും പതിനെട്ട് വയസ്സു മാത്ര മായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അബദ്ധത്തിൽ സംഭവിച്ച ഈ കണ്ടത്തൽ പെർക്കിനെ സമ്പന്നനാക്കി.