അബ്ദലിയിൽ നിന്നും ഏഷ്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി

0
29

കുവൈത്ത് സിറ്റി: അബ്ദാലി മേഖലയിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഏഷ്യൻ വംശജന്റേതാണെന്ന് തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും വിശദമായ പരിശോധന നടത്തി. മൃതദേഹത്തിന്റെ പിൻ ഭാഗത്ത് മൂർച്ചയേറിയ ഉപകരണം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.