അബ്ദാലിയിലും അൽ-വഫ്രയിലും അറസ്റ്റിലായത് 115 പ്രവാസികൾ

0
67

കുവൈറ്റ് സിറ്റി: ആഭ്യന്തര, പ്രതിരോധ മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ നിർദേശപ്രകാരം പ്രത്യേക സേനയുടെ പിന്തുണയോടെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് അബ്ദാലി, അൽ-വഫ്ര ഫാമുകൾ ലക്ഷ്യമിട്ട് സുരക്ഷാ ഓപ്പറേഷൻ ആരംഭിച്ചു. റെസിഡൻസി, ലേബർ നിയമ ലംഘകരെ പിടികൂടാൻ ലക്ഷ്യമിട്ടുള്ള ഈ കാമ്പയിനിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 115 പ്രവാസികൾ അറസ്റ്റിലായി. കസ്റ്റഡിയിലെടുത്തവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.