അബ്ദാലിയിൽ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: അബ്ദാലി മേഖലയിലെ കൃഷിയിടത്തിൽ പ്രവാസി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാമിലെ ജോലിക്കാരൻ ആയിരുന്ന ഇയാൾ തന്റെ കിടപ്പുമുറയിൽ ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി ഫാമിന്റെ ഉടമയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരമറിയിച്ചത്. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിന് കൈമാറി. അന്വേഷണം പുരോഗമിക്കുന്നു.