അബ്ദാലി ഫാം അപകടം; 6 വയസ്സുകാരന് വിരലുകൾ നഷ്ടപ്പെട്ടു

0
90

കുവൈത്ത് സിറ്റി: അബ്ദാലി മേഖലയിലെ ഫാമിലി ഫാമിലുണ്ടായ അപകടത്തിൽ 6 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ വിരലുകൾ പലതും അറ്റുപോയി. ബലൂൺ കളിപ്പാട്ടങ്ങൾ വീർപ്പിക്കാൻ ഉപയോഗിക്കുന്ന എയർ-പമ്പിംഗ് മെഷീനുള്ളിൽ കൈകൾ അകപ്പെടുകയായിരുന്നു. കുട്ടിയെ സംഭവം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ വലതുകൈയുടെ ചെറുവിരൽ, മോതിരവിരൽ, നടുവിരൽ, ചൂണ്ടുവിരൽ എന്നിവയുടെ ഛേദിക്കപ്പെട്ടതായി പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.