കുവൈത്ത് സിറ്റി: അബ്ദാലി ഫാം ഏരിയയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. വാഹനം വിളക്കുകാലുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തരം സംഭവങ്ങൾ തടയുന്നതിന് റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഫയർഫോഴ്‌സ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.