അബ്ദാലി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

0
14

കുവൈത്ത് സിറ്റി: അബ്ദലി റോഡിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വാഹനാപകടത്തെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായി. സംഭവ സ്ഥലത്ത് വെച്ചു തന്നെ ഒരാൾ മരിച്ചു. സംഭവസ്ഥലം സുരക്ഷിതമാക്കിയ ശേഷം ജനറൽ ഫയർഫോഴ്സ് കൂടുതൽ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.