കുവൈത്ത് സിറ്റി: അബ്ദാലി റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് സ്ത്രീകളടക്കം ഏഴ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ ഹെലികോപ്റ്ററിലും മറ്റുള്ളവരെ ആംബുലൻസിലുമാണ് ആശുപത്രിയിലെത്തിച്ചത്. ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കുവൈത്തിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. പരിക്കേറ്റവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.