അബ്ദുൽഫത്താഹ്‌ തയ്യിലിന് ജനകീയ യാത്രയയപ്പു നൽകി 

0
27
 പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനും അയനം ഓപ്പൺ ഫോറം ജനറൽ കൺവീനറുമായ അബ്ദുൽഫത്താഹ്‌ തയ്യിലിന് ജനകീയ യാത്രയയപ്പു നൽകി. അയനം ഓപ്പൺ ഫോറമാണ്‌ കോവിട് സാഹ ചര്യത്തിൽ ഓൺലൈൻ  യാത്രയയപ്പ് നൽകിയത് . കുവൈത്തിലെ സാമൂഹിക ജീവകാരുണ്യ മാധ്യമ മേഖലകളിൽ സജീവമായിരുന്ന അദ്ദേഹം നിരവധി സംഘടനകളിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽഫത്താഹ്‌ നാട്ടിലും തന്റെ കർമ്മ മണ്ഡലങ്ങളിൽ സജീവമാവണമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.  വൈവിധ്യമാർന്ന ആശയധാരകൾ ഉൾക്കൊള്ളുന്ന ആളുകളുമായുള്ള ആശയവിനിമയം തന്നെ നിരന്തരം ആന്തരികമായി നവീകരിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് മറുപടിയായി അബ്ദുൽഫത്താഹ്‌ പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സഗീർ തൃക്കരിപ്പൂർ, ഫൈസൽ മഞ്ചേരി, സാം പൈനമൂട്, സജി ജനാർദനൻ, കൃഷ്ണൻ കടലുണ്ടി,
പി ടി ശരീഫ്, അനിയൻകുഞ്, ഹമീദ് മധൂർ, എൻ കെ റഹീം, ബഷീർ ബാത്ത , പി ടി ഷാഫി, ഇബ്രാഹിം കുന്നിൽ, അഷ്‌റഫ് കാളത്തോട് , മുസ്തഫ മാധ്യമം, റെജി ഭാസ്‌ക്കർ, സലാം വളാഞ്ചേരി, ഇഖ്ബാൽ കുട്ടമംഗലം, ബാബുജി ബത്തേരി, ഷംസു കുക്കു,റഫീഖ് തായത് ,  രമ്യ ബാലകൃഷ്ണൻ, സൈദാബിദ, സുജിരിയ മീത്തൽ, അസീസ് തിക്കോടി, സാബു പീറ്റർ, എൻഞ്ചിനിയർ റഹീം, ഹബീബ് മുറ്റിച്ചൂർ, ദിലിൻ, മുജീബുള്ള, മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സത്താർ കുന്നിൽ പരിപാടി നിയന്ത്രിച്ചു.  ജോയിന്റ് കൺവീനർമാരായ ഷെരീഫ് താമരശേരി സ്വാഗതവും, , ബാലകൃഷ്ണൻ ഉദുമ നന്ദിയും പറഞ്ഞു