കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ ദാറുതർബിയ മദ്റസയിൽ പുതിയ അധ്യയന വർഷത്തിലെ പഠനാരംഭം പ്രൗഢമായ പ്രവേശനോത്സവത്തോടെ നടന്നു. ‘നേരറിവ് നല്ലനാളേക്ക്’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മിഹ്‌റജാനുൽ ബിദായ പരിപാടി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കുവൈത്ത് റെയിഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അബ്ദുൽ കരീം ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ മദ്രസ മാനേജ് കമ്മറ്റി പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് എടയൂർ അധ്യക്ഷത വഹിച്ചു. കെ ഐ സി വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി ഉൽഘാടനം നിർവഹിച്ചു. ഇൽയാസ് മൗലവി ആശംസകൾ നേർന്നു.കേന്ദ്ര മേഖല നേതാക്കളായ മുഹമ്മദ് അലി പുതുപ്പറമ്പ് ,ശറഫുദ്ധീൻ കുഴിപ്പുറം,ഹബീബ് കയ്യം,റഷീദ് കോഡൂർ,യൂസുഫ് ഫറൂഖ്, സുലൈമാൻ ഒറ്റപ്പാലം, ബഷീർ വജ്‌ദാൻ, മഹ്‌മൂദ് ഹാജി,ഇക്ബാൽ പതിയാരത്ത്, സകരിയ്യ കയ്യം, മദ്രസ ഉസ്താദുമാർ,മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി. മദ്രസ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കോഡൂർ നന്ദിയും പറഞ്ഞു.