അമേഠിയിലെ ജനങ്ങൾക്ക്
വൈകാരികമായ കത്തെഴുതി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
എന്‍റെ അമേഠി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്
കത്ത് തുടങ്ങുന്നത്. കത്തിൽ
കോൺഗ്രസ് അധികാരത്തിലേറിയാൽ
മണ്ഡലത്തിന്റെ വികസനത്തിനായി
വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന്
രാഹുൽ ഉറപ്പ് നൽകുന്നുണ്ട്.
അമേഠിയിലെ ദുർബലരും,
അശരണരുമായ ജനങ്ങളുടെ വേദന
തനിക്ക് കേൾക്കാൻ കഴിയുന്നുണ്ടെന്നും
അവർക്കുവേണ്ടി താൻ എന്നും
ശബ്ദമുയർത്തുമെന്നും രാഹുൽ
കത്തിൽ കുറിച്ചു.
അധികാരത്തിലെത്തിയാൽ ബിജെപി
തടഞ്ഞുവെച്ച പദ്ധതികൾ എല്ലാം തന്നെ
പുനരാരംഭിക്കുമെന്ന് രാഹുൽ ഉറപ്പ്
നൽകുന്നു. തെരഞ്ഞെടുപ്പ്
പ്രചാരണങ്ങൾക്കായി ബിജെപി നുണ
ഫാക്ടറികൾ നിർമിക്കുകയാണെന്നും
വോട്ടർന്മാരെ സ്വാധീനിക്കുന്നതിനുവേണ്ടി
പണമൊഴുക്കുകയാണെന്നും രാഹുൽ
കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ബിജെപിയുടെ ആശയങ്ങൾ പത്തോ
പതിനഞ്ചോ വ്യവസായികളെ
സഹായിക്കാൻ വേണ്ടിയുള്ളത്
മാത്രമുള്ളതാണെന്നും രാഹുൽ കത്തിൽ
ആവർത്തിക്കുന്നുണ്ട്. മെയ് ആറിന്
നടക്കുന്ന വോട്ടെടുപ്പിൽ എനിക്ക് വോട്ട്
ചെയ്ത് നിങ്ങളുടെ കുടുംബാംഗമായി
എന്നെ കൂട്ടണം” രാഹുൽ ഗാന്ധി
കത്തിൽ പറയുന്നു.