തിരുവനന്തപുരം: നാഷണൽ ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം അയ്യങ്കാളി സ്ക്വയറിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നാഷണൽ ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാഫി നദ്‌വി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ സമുഹത്തിൽ നിന്നും ബഹിഷ്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ നേടിയെടുക്കാൻ പോരാടിയ നവോത്ഥാന നായകനാണ് അയ്യൻങ്കാളി. വിവേചനവിരുദ്ധ സമരം, കർഷക തൊഴിലാളി സമരം, വില്ലുവണ്ടി സമരം , കല്ലുമാല സമരം, വിദ്യാഭ്യാസ അവകാശ സമരങ്ങൾ, കൃഷിഭൂമി തരിശിടൽ സമരം തുടങ്ങി അനവധി സമരങ്ങൾക്ക് നേതൃത്വം കൊടുത്ത അദ്ദേഹം നീതി നിഷേധിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങൾക്കും അഭിമാനമാണെന്നും ഷാഫി നദ് വി അഭിപ്രായപ്പെട്ടു.
നാഷണൽ ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അജിത് കാച്ചാണി അധ്യക്ഷത വഹിച്ചു. നാഷണൽ ലീഗ് ജില്ലാ ജനറൽസെക്രട്ടറി കല്ലറ നളിനാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എ എൽ എം കാസിം, വെമ്പായം നസീർ, മാലതി രാജൻ തൃശ്ശൂർ, കെ.റ്റി മേത്തല കൊടുങ്ങല്ലൂർ, മഞ്ജുഷ നെട്ടിറച്ചിറ, ഷീബ കോട്ടയം, സിന്ധു അരുവിക്കര, തുടങ്ങിയവർ സംസാരിച്ചു.