അറബ് ലോകത്തെ ആദ്യ ആണവ നിലയം പൂർത്തിയാക്കി യു.എ.ഇ

0
93

ദുബൈ: എണ്ണ സമ്പന്നമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചു. അബുദാബിയിലെ ബറാക്ക ആണവോർജ്ജ പ്ലാൻ്റ് അതിൻ്റെ നാലാമത്തെയും അവസാനത്തെയും റിയാക്ടർ വാണിജ്യ പ്രവർത്തനത്തിൽ പ്രവേശിച്ചതിന് ശേഷം പ്രതിവർഷം 40 ടെറാവാട്ട് വൈദ്യുതി മണിക്കൂറിൽ ഉൽപ്പാദിപ്പിക്കുമെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ഇഎൻഇസി) പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം ഇത് ഉൽപാദിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരിൽ ഒന്നായ അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC), എമിറേറ്റ്സ് സ്റ്റീൽ, എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്ക് ഈ സ്റ്റേഷൻ ഊർജ്ജം പകരുമെന്ന് ENEC അറിയിച്ചു.