അറേബ്യൻ ഗൾഫ് കപ്പിന് കുവൈത്തിൽ തുടക്കം

0
13

കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് ഫുട്ബോൾ കപ്പ് (ഖലീജി സെയ്ൻ 26) മത്സരങ്ങൾ ശനിയാഴ്ച വൈകുന്നേരം ജാബർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ഗൾഫ് പാരമ്പര്യവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന കലാപ്രകടനങ്ങൾ പ്രദർശിപ്പിച്ചതായിരുന്നു ഗംഭീരമായ ഉദ്ഘാടനച്ചടങ്ങ്. അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ പ്രചോദനാത്മകമായ പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് കുവൈത്തിന്റെ ദേശീയ ഗാനം ആലപിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ഉടനീളം, കുവൈത്തിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതം വരച്ചുകാട്ടി. അറബ് ഗൾഫ് രാജ്യങ്ങളുടെ പുരാതന പൈതൃകത്തെ പ്രതിനിധീകരിക്കുന്ന അതിശയകരമായ കലാപരമായ പ്രദർശനങ്ങൾ പരിപാടിയിൽ ഉണ്ടായി. കുവൈറ്റ് ആർട്ടിസ്റ്റ് ബാഷർ അൽ-ഷാട്ടിയും സൗദി ആർട്ടിസ്റ്റ് അയ്ദും ചേർന്ന് ചാമ്പ്യൻഷിപ്പ് കപ്പ്, കോഫി പോട്ട്, ഇൻസെൻസ് ബർണർ എന്നിവ ഉൾക്കൊള്ളുന്ന മനോഹരമായ ഓപ്പററ്റ അവതരിപ്പിച്ചു. കാണികളുടെ മനം കവരുന്ന വിസ്മയകരമായ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ സമാപിച്ചത്.