കുവൈത്ത് സിറ്റി: ലൈസൻസിംഗ് ആവശ്യകതകൾ പാലിക്കുന്നതിൽ ഓപ്പറേറ്റർമാർ പരാജയപ്പെട്ടതിനെ തുടർന്ന് അൽ-അർദിയയിലെ ഇവൻ്റ് ഹാളുകൾ താൽക്കാലികമായി അടച്ചുപൂട്ടാൻ കുവൈറ്റ് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. 2024 ഡിസംബർ 21 മുതൽ 2025 ജനുവരി 3 വരെ കുവൈറ്റ് ആതിഥേയത്വം വഹിക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമാണ് ഈ അടച്ചുപൂട്ടലുകൾ. ജാബർ അൽ-അഹമ്മദ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിനും അൽ -നാസർ സ്‌പോർട്‌സ് ക്ലബ് സ്റ്റേഡിയത്തിനും സമീപമുള്ള വേദികൾ ആണ് താൽക്കാലികമായി അടച്ചിട്ടത് . ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അവസാനിക്കുന്നത് വരെ ഇത് തുടരും. 2024 നവംബർ 6-ന് ലൈസൻസ് കാലഹരണപ്പെട്ട ഓപ്പറേറ്റർമാർക്ക് കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ മേൽനോട്ട സംഘം മുന്നറിയിപ്പുകളും ലംഘന റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഈ അടച്ചുപൂട്ടലുകൾ താൽക്കാലികമാണ്, ടൂർണമെൻ്റിൻ്റെ സമാപനത്തിന് ശേഷം ലൈസൻസിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും.