അറ്റകുറ്റപ്പണികൾ: വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ്

0
64

കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലുടനീളമുള്ള നിരവധി സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ചയോടെ അറ്റകുറ്റ പണികൾ ആരംഭിച്ചു. ഇതോടെ പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടേക്കാമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ അറ്റകുറ്റപ്പണി നവംബർ 2 വരെ നീളും. രാവിലെ 8:00 മണിക്ക് ഇത് ആരംഭിക്കുമെന്നും നാല് മണിക്കൂർ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം സൂചിപ്പിച്ചു .