അറ്റകുറ്റപ്പണി; കിംഗ് ഫഹദ് റോഡിൽ നിന്ന് ജഹ്റയിലേക്കുള്ള റോഡ് അടച്ചു

0
66

കുവൈറ്റ് സിറ്റി : കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിലെ (റോഡ് 40) ആറാം റിംഗ് റോഡിൽ ജഹ്‌റ ഭാഗത്തേക്ക് പോകുന്ന ഇൻ്റർസെക്ഷനുകളിലൊന്ന് താൽക്കാലികമായി അടച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു. റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണിത്. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത്, വാഹനമോടിക്കുന്നവർ കാലതാമസം ഒഴിവാക്കാൻ ബദൽ റൂട്ടുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. കിംഗ് ഫഹദ് റോഡിൽ കുവൈത്ത് സിറ്റിയിലേക്കുള്ള രണ്ട് പാതകളും അഹമ്മദിയിലേക്കുള്ള ഒരു പാതയും നിലവിൽ അടച്ചിട്ടുണ്ട്.