കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികൾക്കായി സെക്കൻഡ് റിംഗ് റോഡിൻ്റെ പ്രധാന ഭാഗങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു. പൊതു ഗതാഗത വകുപ്പിൻ്റെ സഹകരണത്തോടെയാണ് ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച പുലർച്ചെ മുതൽ, മൻസൂരിയ ഏരിയയ്ക്ക് സമീപമുള്ള കെയ്‌റോ സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് റിംഗ് റോഡിലേക്കുള്ള പ്രവേശനം 24 മണിക്കൂർ അടച്ചിടും. കൂടാതെ, ഖാദിസിയ ഏരിയയ്ക്ക് സമീപമുള്ള രണ്ടാമത്തെ റിംഗ് റോഡിൽ നിന്ന് കെയ്‌റോ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ശനിയാഴ്ച പുലർച്ചെ മുതൽ 24 മണിക്കൂർ അടച്ചിടും. ഇക്കാലയളവിൽ മറ്റ് റൂട്ടുകൾ ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Home Kuwait Informations അറ്റകുറ്റപ്പണി; സെക്കൻഡ് റിംഗ് റോഡിൻ്റെ പ്രധാന ഭാഗങ്ങൾ താൽക്കാലികമായി അടച്ചിടും