അല്‍ മുബാറക്കിയ മാര്‍ക്കറ്റിൽ നിന്ന് 377 കിലോ മത്സ്യം പിടികൂടി

0
67

കുവൈത്ത് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അൽ മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 377 കിലോഗ്രാം കേടായ മത്സ്യം പിടികൂടി. 57 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും 20 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. അടച്ചുപൂട്ടിയ ഭക്ഷ്യ സ്ഥാപനങ്ങളിൽ എട്ട് എണ്ണം അൽ മുബാറക്കിയ മാർക്കറ്റിലും 12 എണ്ണം ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ അധികാരപരിധിയിലുള്ള സമീപ പ്രദേശങ്ങളിലുമാണ്. മായം കലർന്ന ഭക്ഷണം വിൽപ്പന ചെയ്തതും ഫുഡ് ഡാറ്റാ കാർഡിന്റെ അഭാവവും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അൽ-കന്ദാരി വിശദീകരിച്ചു. കൂടാതെ, ഭക്ഷണ ഉണ്ടാക്കുന്ന ഭാഗങ്ങളിൽ ശുചിത്വ പാലിക്കാത്തതിനാൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെ്തു.