അവന്യൂസ് മാളിന് സമീപമുള്ള പുതിയ പാലങ്ങൾ ഉടൻ തുറക്കും

0
49

കുവൈത്ത് സിറ്റി: ഫിഫ്ത് റിങ് റോഡിലെ അവന്യൂസ് മാളിന് എതിർവശത്തുള്ള രണ്ട് പാലങ്ങൾ ദിവസങ്ങൾക്കുള്ളിൽ തുറക്കും. ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് വൈദ്യുതി,ജല മന്ത്രാലയവുമായി ഏകോപിപ്പിച്ച് പാലങ്ങൾ പൂർത്തിയാക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൗറ അൽ മഷാൻ മാർഗനിർദേശത്തിലും മേൽനോട്ടത്തിലുമാണ് പദ്ധതി പൂർത്തീകരണം.ഈ പാലങ്ങൾ തുറക്കുന്നത് പ്രദേശത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിക്കുമെന്നും താമസക്കാർക്കും യാത്രക്കാർക്കും ഒരുപോലെ മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.