അവന്യൂസ് മാളിലേക്കുള്ള റോഡ് പദ്ധതി; രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

0
49

കുവൈത്ത് സിറ്റി:അവന്യൂസ് മാളിലേക്കുള്ള റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടം ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ഇതിൽ ജഹ്റയിലേക്കുള്ള അഞ്ചാം റിംഗ് റോഡിലേക്കുള്ള എക്സിറ്റും സാൽമിയയിലേക്കുള്ള എതിർ യു-ടേണുമാണ് ഉൾപ്പെടുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു.രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച് എക്സ്പ്രസ് വേ ശൃംഖലയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ റോഡ് പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനുള്ള മന്ത്രാലയത്തിൻ്റെ താൽപ്പര്യത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇതെന്ന പൊതുമരാമത്ത് മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ അഹമ്മദ് അൽ സാലിഹ് പറഞ്ഞു.