ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ലെന്നും സര്‍ക്കാരിന് കീഴിലുള്ള സ്വതന്ത്രസ്ഥാപനമാണെന്നും മന്ത്രി എ.കെ ബാലന്‍. അക്കാദമിക്ക് മുകളില്‍ സര്‍ക്കാരിന് അധികാരമുണ്ട്. അവാര്‍ഡ് പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു അസഹിഷ്ണുതയുമില്ല, ലളിതകലാ അക്കാദമിയടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയമപ്രകാരമാണ്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമല്ല സര്‍ക്കാര്‍. ലളിതകലാ അക്കാദമി ഇക്കാര്യത്തില്‍ എടുക്കുന്ന നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കും മന്ത്രി പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കാനുള്ള ലളിതകലാ അക്കാദമിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ലളിത കലാ അക്കാദമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ അക്കാദമി പുരസ്‌കാരം പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടിലാണെത്തിയത്. ഇതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കി.