കുവൈറ്റ് സിറ്റി: രാജ്യത്തെ ബാധിക്കുന്ന അസ്ഥിരമായ കാലാവസ്ഥ കാരണം ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് പൗരന്മാർക്കും താമസക്കാർക്കും അടിയന്തര മുന്നറിയിപ്പ് നൽകി. ഈ സാഹചര്യം പൊതുജന സുരക്ഷയ്ക്ക് അപകടമുണ്ടാക്കിയേക്കാവുന്നതിനാൽ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകത ഫയർഫോഴ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഊന്നിപ്പറഞ്ഞു. ഫയർ ഫോഴ്‌സ് സഹായം ആവശ്യമുള്ളവർ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.