മുൻ മന്ത്രിയും ഐ. എൻ. എൽ നേതാവുമായ അഹമ്മദ് ദേവർകോവിലിനെ മുസ്ലിം ലീഗിൽ എത്തിക്കാൻ നീക്കം നടന്നതായുള്ള പ്രാഥമിക ചർച്ചകൾ നടന്നതായി വിവരങ്ങൾ പുറത്തുവരുന്നു. കെ. എം. ഷാജി അടക്കമുള്ള നേതാക്കളാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ലീഗ് -സമസ്ത വിഷയത്തിൽ ദേവർകോവിൽ അടുത്തിടെ പ്രകടിപ്പിച്ച അഭിപ്രായം ശുഭ സൂചനയാണ് നൽകുന്നതെന്നും എന്നാൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും കെ. എം. ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കി.