അഹമ്മദിയിൽ മയക്കുമരുന്നും പണവുമായി പ്രവാസികൾ പിടിയിൽ

0
35

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി മൊബൈൽ പലചരക്ക് കടയിൽ ജോലി ചെയ്യുന്ന രണ്ട് പ്രവാസികളെ അഹമ്മദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രണ്ട് പ്രവാസികളും തങ്ങളുടെ പലചരക്ക് കടയിൽ വരുന്ന വ്യക്തികൾക്ക് മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിരുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പതിവ് പട്രോളിംഗിനിടെ, സുരക്ഷാ പട്രോളിംഗ് കണ്ട് രണ്ട് വ്യക്തികൾ കടയിൽ നിന്ന് ഓടുന്നത് കണ്ട് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പിന്തുടർന്നപ്പോഴാണ് ഇവർ പിടിയിലാകുന്നത്. ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ആയിരം ദിനാറോളം പണം കണ്ടെടുത്തു. മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ഉണ്ടാക്കിയ പണം ആണെന്ന് പ്രതികൾ സമ്മതിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് റഫർ ചെയ്തു.