അഹമ്മദി അൽ അദാൻ ആശുപത്രിയിൽ തീപിടുത്തം

0
52

കുവൈത്ത് സിറ്റി: അഹമ്മദി അൽ ആശുപത്രിയിൽ തീപിടുത്തം ഉണ്ടായി. ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗത്തിൽനിന്ന് എല്ലാ രോഗികളെയും ജീവനക്കാരെയും മാറ്റി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.